Short Vartha - Malayalam News

ഗസയിൽ ഇസ്രായേലിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ നൂറോളം പേരെ അബൂദബിയിലെത്തിച്ചു

ഗസയിൽ ഇസ്രായേൽ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടികൾ ഉൾപ്പെടെ നൂറോളം പേരെ ചികിത്സയ്ക്കായി അബൂദബിയിലെത്തിച്ചു. ലോകാരോഗ്യ സംഘടനയുമായി സഹകരിച്ചു കൊണ്ടുള്ള രക്ഷാദൗത്യത്തിനാണ് UAE നേതൃത്വം നൽകിയത്. ഇസ്രായേലിലെ റമോൺ വിമാനത്താവളം മുഖേനയാണ്​ ഇവരെ അബൂദബിയിലെത്തിച്ചത്. UAE യുടെ നേതൃത്വത്തിൽ ഇതു രണ്ടാം തവണയാണ്​ രോഗികളെയും, പരിക്കേറ്റവരെയും ചികിത്സയ്ക്കായി അബൂദബിയിലെത്തിക്കുന്നത്.