Short Vartha - Malayalam News

വനിത ട്വന്റി 20 ലോകകപ്പിന്റെ വേദി മാറ്റി

വനിത ട്വന്റി 20 ലോകകപ്പ് മത്സരങ്ങള്‍ യുഎഇയില്‍ വച്ചാണ് നടക്കുക. ബംഗ്ലാദേശിലെ ആഭ്യന്തര സംഘര്‍ഷങ്ങളെത്തുടര്‍ന്നാണ് ലോകകപ്പിന്റെ വേദി മാറ്റിയത്. UAEയിലെ ദുബായിലും ഷാര്‍ജയിലുമുള്ള വേദികളിലായി ഒക്‌ടോബര്‍ 3 മുതല്‍ 20 വരെയാണ് ടൂര്‍ണമെന്റ് നടക്കുക. വനിത ട്വന്റി 20 ലോകകപ്പിന്റെ ഒമ്പതാം പതിപ്പാണിത്. ലോകകപ്പ് വേദിയാവാനുള്ള ICCയുടെ നിര്‍ദേശം BCCI നിരസിച്ചിരുന്നു. കാലാവസ്ഥയും അടുത്ത വര്‍ഷം വനിതാ ഏകദിന ലോകകപ്പ് ഇന്ത്യയില്‍ നടക്കാനിരിക്കുന്നതിനാലുമാണ് ICCയുടെ നിര്‍ദേശം BCCI നിരസിച്ചത്.