Short Vartha - Malayalam News

UAE ഉള്‍പ്പെടെയുള്ള മേഖലയിലെ ചൂട് ഇനിയും ഉയരും

തെക്കുകിഴക്കന്‍ കാറ്റ്, ഇന്ത്യയിലെ ന്യൂനമര്‍ദം എന്നിവ ചൂട് ഇനിയും ഉയരാന്‍ കാരണമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പൊടിക്കാറ്റിന്റെ ശക്തിയും വര്‍ധിച്ചേക്കും. പുലര്‍ച്ചെ മൂടല്‍മഞ്ഞും അനുഭവപ്പെടും. എന്നാല്‍ ചിലയിടങ്ങളില്‍ മഴ ലഭിക്കുമെന്നും നിഗമനമുണ്ട്. ഈ സാഹചര്യത്തില്‍ രാവിലെ 10നും വൈകിട്ട് 4നും ഇടയ്ക്കുള്ള സമയങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ മതിയായ മുന്‍കരുതല്‍ എടുക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ അറിയിച്ചു.