Short Vartha - Malayalam News

UAEല്‍ ഗര്‍ഭഛിദ്രത്തിന് അനുമതി

ബലാത്സംഗം, ബന്ധുക്കളില്‍ നിന്നോ കുടുംബാംഗങ്ങളില്‍ നിന്നോ പീഡനം എന്നിവ മൂലമുണ്ടാകുന്ന ഗര്‍ഭം അലസിപ്പിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. ബലാത്സംഗം നടന്നെങ്കില്‍ ഉടന്‍ അധികൃതരെ അറിയിക്കുകയും പിന്നീട് പബ്ലിക് പ്രോസിക്യൂഷന്റെ ഔദ്യോഗിക റിപ്പോര്‍ട്ട് വഴി തെളിയിക്കുകയും വേണം. ഗര്‍ഭഛിദ്രം നടക്കുമ്പോള്‍ ഭ്രൂണത്തിന് 120 ദിവസത്തില്‍ താഴെ വളര്‍ച്ച മാത്രമേ പാടുള്ളൂ. കൂടാതെ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും UAEയില്‍ താമസിച്ചവര്‍ക്ക് മാത്രമേ ഈ നിയമം ബാധകമാകുകയുള്ളൂ.