Short Vartha - Malayalam News

അപേക്ഷകരുടെ ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ ഫാമിലി വിസ അനുവദിക്കാനൊരുങ്ങി UAE

തൊഴില്‍ മേഖല, തസ്തിക എന്നിവ പരിഗണിക്കാതെ തന്നെ 3000 ദിര്‍ഹം (ഏകദേശം 68,000 രൂപ) മാസശമ്പളവും താമസ സൗകര്യവുമുള്ള ആര്‍ക്കും ഇനി കുടുംബത്തെ UAEയിലേക്ക് കൊണ്ടുവരാന്‍ സാധിക്കും. 4000 ദിര്‍ഹം (ഏകദേശം 91,000 രൂപ) ശമ്പളമുള്ളവര്‍ക്ക് താമസ സൗകര്യമുണ്ടെങ്കില്‍ സ്പോണ്‍സറുടെ സഹായമില്ലാതെ കുടുംബത്തെ കൊണ്ടുവരാവുന്നതാണ്. ഉദ്യോഗസ്ഥര്‍ക്കും സംരംഭകര്‍ക്കും ഫാമിലി വിസയ്ക്ക് അപേക്ഷിക്കാന്‍ അനുമതിയുണ്ട്. ഭാര്യയ്ക്കും 18 വയസ്സ് കഴിയാത്ത ആണ്‍കുട്ടികള്‍ക്കും അവിവാഹിതരായ പെണ്‍കുട്ടികള്‍ക്കും കുടുംബനാഥന്റെ സ്പോണ്‍സര്‍ഷിപ്പില്‍ വിസ ലഭിക്കും.