Short Vartha - Malayalam News

UAEയില്‍ കനത്ത ചൂട് ; താപനില 50 ഡിഗ്രിയ്ക്ക് മുകളില്‍

UAEയില്‍ താപനില കുതിച്ചുയരുന്നു. അബുദാബിയിലെ അല്‍-ഐന്‍ നഗരത്തിലെ സ്വീഹാനില്‍ ഇന്നലെ 50.8 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തി. ഈ വര്‍ഷം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനിലയാണിത്. അറേബ്യന്‍ ഉപദ്വീപിനെ ബാധിക്കുന്ന ഉഷ്ണതരംഗം UAEയിലേക്ക് നീങ്ങിയിട്ടുണ്ടെന്നും തന്മൂലം മരുഭൂമിയിലും ഉള്‍നാടന്‍ തീരപ്രദേശങ്ങളിലും രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ താപനില ഉയരാമെന്നും ഇത് 5 ദിവസത്തേക്ക് തുടരാമെന്നും ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു.