Short Vartha - Malayalam News

UAE യില്‍ കനത്ത മഴയെ തുടര്‍ന്ന് ഒട്ടേറെ വിമാന സര്‍വീസുകള്‍ റദ്ദാക്കി

ദുബായ്, റാസല്‍ഖൈമ, ഉമ്മുല്‍ഖുവെയ്ന്‍, ഷാര്‍ജ, അജ്മാന്‍, ഫുജൈറ തുടങ്ങിയവിടങ്ങളില്‍ കനത്ത മഴയാണ് പെയ്തത്. റോഡുകളിലെ വെള്ളക്കെട്ടില്‍ കുടുങ്ങി വിമാനത്താവളങ്ങളിലേക്കുള്ള യാത്ര വൈകാനുള്ള സാധ്യത ഉണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. യാത്രക്കാര്‍ ഓണ്‍ലൈന്‍ വഴി വിമാനങ്ങളുടെ സമയമാറ്റം പരിശോധിക്കണമെന്നും നിര്‍ദേശമുണ്ട്. ദുബായ് മെട്രോ ഇന്നും നാളെയും പുലര്‍ച്ചെ രണ്ടു മണി വരെ സര്‍വീസ് നടത്തുമെന്ന് റോഡ്- ട്രാന്‍സ്‌പോര്‍ട് അതോറിറ്റി വ്യക്തമാക്കി. മഴയും വെള്ളപ്പൊക്ക സാധ്യതയും പരിഗണിച്ച് വലിയ മാര്‍ക്കറ്റുകള്‍ അടച്ചിടാനും അധികൃതര്‍ ആവശ്യപ്പെട്ടു.