Short Vartha - Malayalam News

ഉഷ്ണതരംഗം; ഡല്‍ഹിയില്‍ അഞ്ച് മരണം

ഉഷ്ണ തരംഗത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഡല്‍ഹിയില്‍ അഞ്ച് പേര്‍ മരിച്ചു. 12ഓളം പേര്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ഡല്‍ഹിയിലെ മിക്ക ആശുപത്രികളിലും സൂര്യാഘാതമേറ്റ് നിരവധി പേര്‍ ചികിത്സയിലാണ്. അതേസമയം ഉത്തരേന്ത്യയുടെ മിക്ക ഭാഗങ്ങളിലും ഒരു ദിവസം കൂടി ഉഷ്ണ തരംഗം തുടരുമെന്നും അതിന് ശേഷം ശമനമുണ്ടാകുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.