Short Vartha - Malayalam News

ഡല്‍ഹിയില്‍ വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും അടുത്ത അഞ്ച് ദിവസം കൂടി മഴ ലഭിക്കുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കുകിഴക്കന്‍ ഡല്‍ഹിയിലും NCRലും മിതമായ മഴയ്‌ക്കൊപ്പം ഇടിമിന്നലും ശക്തമായ കാറ്റും പ്രതീക്ഷിക്കാമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം ഇന്ത്യയുടെ പടിഞ്ഞാറന്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്തമഴയ്ക്ക് സാധ്യതയുളളതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.