Short Vartha - Malayalam News

ഉഷ്ണതരംഗം; ഗാസിയാബാദില്‍ പൊട്ടിത്തെറിച്ച് AC യൂണിറ്റ്

ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ സെക്ടര്‍ 1ലാണ് അഗ്‌നിബാധ ഉണ്ടായത്. മണിക്കൂറുകളോളം പ്രവര്‍ത്തിച്ചിരുന്ന എസി പൊട്ടിത്തെറിക്കുകയായിരുന്നു. കെട്ടിട സമുച്ചയത്തിന്റ ഒന്നാം നിലയിലുണ്ടായിരുന്ന AC യുണിറ്റാണ് പൊട്ടിത്തെറിച്ചത്. വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്‌നിരക്ഷാ സേന കെട്ടിടത്തിലേക്കുള്ള പാചക വാതക ഗ്യാസ് ബന്ധം അടക്കം വിച്ഛേദിച്ച് തീ നിയന്ത്രണ വിധേയമാക്കി.