Short Vartha - Malayalam News

മാതാ പ്രസാദ് പാണ്ഡെ ഉത്തർപ്രദേശ് പ്രതിപക്ഷ നേതാവ്

അഖിലേഷ് യാദവ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് സമാജ്‌വാദി പാർട്ടിയുടെ മുതിർന്ന നേതാവായ മാതാ പ്രസാദ് പാണ്ഡയെ ഉത്തർപ്രദേശ് നിയമസഭയിലെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തത്. 81 കാരനായ മാതാ പ്രസാദ് പാണ്ഡെ രണ്ടുതവണ നിയമസഭാ സ്പീക്കറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ ഇറ്റാവയിൽ നിന്നുള്ള MLA ആണ് മാതാ പ്രസാദ് പാണ്ഡെ. ലക്നൗവിലെ സമാജ്‌വാദി പാർട്ടി ആസ്ഥാനത്ത് നടന്ന യോഗത്തിന് ശേഷമായിരുന്നു പ്രഖ്യാപനം.