Short Vartha - Malayalam News

വിവാദ കൻവാർ യാത്ര ഉത്തരവിനെതിരായ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

കൻവാർ യാത്ര വഴിയുള്ള ഭക്ഷണശാലകൾ അവയുടെ ഉടമസ്ഥരുടെ പേരുകൾ അവയുടെ ഔട്ട്‌ലെറ്റുകളിൽ പ്രദർശിപ്പിക്കണമെന്ന ഉത്തർപ്രദേശ് സർക്കാരിൻ്റെ ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്‌സ് എന്ന സന്നദ്ധ സംഘടനയാണ് UP സർക്കാരിനെതിരെ സുപ്രീംകോടതിയിൽ ഹർജി നൽകിയത്. ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ്.വി.എൻ. ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുക.