Short Vartha - Malayalam News

നരഭോജി ചെന്നായകളുടെ ആക്രമണം; മരണം ഒമ്പതായി

ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ച് ജില്ലയില്‍ നരഭോജി ചെന്നായകളുടെ ആക്രമണത്തില്‍ വീണ്ടും മരണം റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചെ 3.30 ഓടെയാണ് ആക്രമണം ഉണ്ടായത്. മഹ്‌സി ഏരിയയില്‍ അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന അഞ്ജലിയെന്ന രണ്ട് വയസ്സുകാരിയെയാണ് ചെന്നായ കടിച്ചുകൊണ്ടുപോയത്. ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രണ്ട് മാസമായി തുടരുന്ന ചെന്നായ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി. ജൂലായ് 17 മുതലാണ് ബഹ്‌റൈച്ച് ജില്ലയില്‍ ചെന്നായ ആക്രമണം ഉണ്ടാകുന്നത്. 35 ഓളം ഗ്രാമങ്ങളാണ് നിലവില്‍ ഭീതിയില്‍ കഴിയുന്നത്.