Short Vartha - Malayalam News

സബർമതി എക്സ്പ്രസിന്റെ 20 കോച്ചുകൾ പാളം തെറ്റി

ഉത്തർപ്രദേശിലെ കാൺപൂരിനും ഭീംസെൻ സ്റ്റേഷനും ഇടയിൽ വെച്ച് ഇന്ന് പുലർച്ചെയാണ് സബർമതി എക്സ്പ്രസ് പാളം തെറ്റിയത്. ട്രെയിനിന്റെ 20 കോച്ചുകളോളം പാളം തെറ്റി. ട്രെയിനിന്റെ എൻജിൻ ട്രാക്കിൽ സ്ഥാപിച്ചിരുന്ന വസ്തുവിൽ തട്ടി കേടാവുകയായിരുന്നുവെന്ന് ലോക്കോ പൈലറ്റ് പറഞ്ഞു. സംഭവത്തിൽ അട്ടിമറി സംശയിക്കുന്നുണ്ടെന്ന് പറഞ്ഞ റെയിൽവേ ജീവനക്കാർക്കോ യാത്രക്കാർക്കാർക്കോ പരിക്കേറ്റിട്ടില്ലെന്നും അറിയിച്ചു. സംഭവം പരിശോധിച്ചു വരികയാണെന്നും IB യും UP പോലീസും അന്വേഷണം ആരംഭിച്ചുവെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.