Short Vartha - Malayalam News

UP ഉപതിരഞ്ഞെടുപ്പ്: കോൺഗ്രസും സമാജ്‌വാദി പാർട്ടിയും സീറ്റ് വിഭജന ചർച്ചകൾ ആരംഭിച്ചു

ഉത്തർപ്രദേശിലെ നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസും സമാജ്‌വാദി പാർട്ടിയും സീറ്റ് വിഭജന ചർച്ചകൾ ആരംഭിച്ചു. UP യിലെ 10 നിയമസഭാ സീറ്റുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും ഒറ്റക്കെട്ടായി നിന്ന് ഉത്തർപ്രദേശിൽ മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. നിയമസഭാ ഉപതിരഞ്ഞെടുപ്പിലും ഒരുമിച്ച് നിന്ന് ഇത് ആവർത്തിക്കാൻ കഴിയുമെന്നാണ് ഇരു പാർട്ടികളും പ്രതീക്ഷിക്കുന്നത്.