Short Vartha - Malayalam News

വിവാദ കന്‍വാര്‍ യാത്രാ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി

കന്‍വാര്‍ യാത്ര കടന്നുപോകുന്ന വഴിയിലുള്ള ഭക്ഷണശാലകള്‍ അവയുടെ ഉടമസ്ഥരുടെ പേരുകള്‍ പ്രദര്‍ശിപ്പിക്കണമെന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഉത്തരവ് താല്‍ക്കാലികമായി നിര്‍ത്തിവെച്ച് സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ഉടമകള്‍ അവരുടെ ഭക്ഷണശാലകളില്‍ വിളമ്പുന്ന ഭക്ഷണത്തിന്റെ പേര് മാത്രമേ പ്രദര്‍ശിപ്പിക്കൂ എന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ്.വി.എന്‍. ഭട്ടി എന്നിവരടങ്ങിയ ബെഞ്ച് വിവാദ ഉത്തരവ് പുറപ്പെടുവിച്ച ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ചു.