Short Vartha - Malayalam News

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഉഷ്‌ണതരംഗം; പ്രധാനമന്ത്രി യോഗം വിളിച്ചു

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉഷ്‌ണതരംഗം തുടരുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നത തല യോഗം വിളിച്ചു. റിമാൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ നാശനഷ്ടങ്ങളും പ്രധാനമന്ത്രിയുടെ വസതിയിൽ ചേരുന്ന യോഗത്തിൽ ചർച്ച ചെയ്യും. മധ്യപ്രദേശ്, രാജസ്ഥാൻ, ബിഹാർ, ഹരിയാന, ഉത്തർപ്രദേശ്, ഡൽഹി എന്നിവിടങ്ങളിൽ ജാഗ്രതാ നിർദേശം തുടരുകയാണ്. ഉഷ്ണതരംഗത്തെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിലായി 150 ഓളം പേരാണ് മരിച്ചത്.