Short Vartha - Malayalam News

കൊടുംചൂട്: ഉച്ചകഴിഞ്ഞ സമയങ്ങളില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നത് ഒഴിവാക്കണമെന്ന് സൊമാറ്റോ

തീര്‍ത്തും ആവശ്യമില്ലെങ്കില്‍ ഉച്ചകഴിഞ്ഞുള്ള സമയത്ത് ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നത് ഒഴിവാക്കുക എന്നാണ് സൊമാറ്റോ എക്‌സില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കടുത്ത ചൂട് കാരണം പല സംസ്ഥാനങ്ങളിലും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് സൂര്യാതപ കേസുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്നാണ് കമ്പനിയുടെ തീരുമാനം. ഡെലിവറി ജീവനക്കാരുടെ സാഹചര്യങ്ങളെ ചിലര്‍ അംഗീകരിച്ചെങ്കിലും ചിലര്‍ കമ്പിനിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തി.