Short Vartha - Malayalam News

സൊമാറ്റോയും സ്വിഗ്ഗിയും പ്ലാറ്റ്‌ഫോം ഫീ ഉയര്‍ത്തി

അഞ്ച് രൂപയില്‍ നിന്ന് ആറ് രൂപയായാണ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സര്‍വീസുകളായ സൊമാറ്റോയും സ്വിഗ്ഗിയും പ്ലാറ്റ്‌ഫോം ഫീസ് ഉയര്‍ത്തിയത്. രാജ്യത്തുടനീളം പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുമെന്ന് ഇരു കമ്പനികളും അറിയിച്ചു. ഡെലിവറി ഫീക്കും GSTക്കും പുറമേയാണ് കമ്പനികള്‍ പ്ലാറ്റ്‌ഫോം ഫീ ഈടാക്കുന്നത്. നിലവില്‍ ഡല്‍ഹിയിലും ബെംഗളൂരുവിലും ഈടാക്കുന്ന പ്ലാറ്റ്‌ഫോം ഫീ മറ്റു നഗരങ്ങളിലും ഏര്‍പ്പെടുത്തുമെന്ന് കമ്പനി അറിയിച്ചു.