Short Vartha - Malayalam News

പ്ലാറ്റ്‌ഫോം ഫീ ഉയര്‍ത്തി സൊമാറ്റോ

തങ്ങളുടെ പ്ലാറ്റ്‌ഫോം വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നവരില്‍ നിന്ന് ഈടാക്കിയിരുന്ന പ്ലാറ്റ്‌ഫോം ഫീ 5 രൂപയായാണ് സൊമാറ്റോ വര്‍ധിപ്പിച്ചിരിക്കുന്നത്. 2023 ഓഗസ്റ്റിലാണ് ആദ്യമായി സൊമാറ്റോ പ്ലാറ്റ്‌ഫോം ഫീ ഈടാക്കി തുടങ്ങിയത്. അന്ന് പ്ലാറ്റ്‌ഫോം ഫീ രണ്ട് രൂപയായിരുന്നു ഇതാണ് ഇപ്പോള്‍ അഞ്ച് രൂപയാക്കിയിരിക്കുന്നത്. സ്വിഗിയും പ്ലാറ്റ്‌ഫോം ഫീ ഈടാക്കുന്നുണ്ട്. അഞ്ചു രൂപയാണ് സ്വിഗിയുടേയും പ്ലാറ്റ്‌ഫോം ഫീ.