Short Vartha - Malayalam News

ഇന്‍കോഗ്നിറ്റോ മോഡ് ഫീച്ചറുമായി സ്വിഗ്ഗി

ഉപയോക്താവിന്റെ സ്വകാര്യത സംരക്ഷിക്കുന്നതിനായാണ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി ഇന്‍കോഗ്നിറ്റോ മോഡ് ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. മറ്റുള്ളവര്‍ കാണാതെ സ്വകാര്യമായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ സഹായിക്കുന്ന ഈ ഫീച്ചര്‍ സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടിലാണ് അവതരിപ്പിച്ചത്. എല്ലാ ഓര്‍ഡറുകളും കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ പങ്കാളികളോ കാണുന്നില്ലെന്ന് ഉറപ്പാക്കി സ്വകാര്യത സംരക്ഷിക്കും.