Short Vartha - Malayalam News

ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി ഗൂഗിള്‍ മാപ്പ്

പോകാന്‍ ഉദ്ദേശിക്കുന്ന കെട്ടിടം സെര്‍ച്ച് ചെയ്യുമ്പോള്‍ അതിന്റെ എന്‍ട്രന്‍സ് ഭാഗവും എക്‌സിറ്റ് ഭാഗവും കൃത്യമായി കാണിക്കുന്ന ഫീച്ചറാണ് ഗൂഗിള്‍ മാപ്പ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. നിലവില്‍ ഫീച്ചര്‍ പരീക്ഷണഘട്ടത്തിലാണുള്ളത്. ഗൂഗിള്‍ പിക്സല്‍ 7A സ്മാര്‍ട്ട്ഫോണില്‍ Google Maps version 11.17.0101ല്‍ പുതിയ അപ്ഡേറ്റായി ഈ ഫീച്ചര്‍ കൊണ്ടുവന്നിട്ടുണ്ട്. ഒരു സ്ഥലത്തിന്റെ പ്രവേശന കവാടങ്ങള്‍ വൃത്താകൃതിയിലുള്ള വെളുത്ത വൃത്താകൃതിയില്‍ മാപ്പില്‍ ചിത്രീകരിക്കും.