Short Vartha - Malayalam News

പുതിയ അപ്‌ഡേഷന്‍ പരീക്ഷിച്ച് ഇന്‍സ്റ്റഗ്രാം

പുതിയ പ്രൊഫൈല്‍ ലേഔട്ട് ഡിസൈനാണ് ഇന്‍സ്റ്റഗ്രാം പരീക്ഷിച്ചിരിക്കുന്നത്. പുതിയ അപ്‌ഡേറ്റ് വരുന്നതോടെ കുത്തനെയുള്ള ദീര്‍ഘ ചതുരാകൃതിയിലാണ് ചിത്രങ്ങളും വീഡിയോയും അടങ്ങുന്ന ഉള്ളടക്കങ്ങള്‍ പ്രദര്‍ശിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ചതുരാകൃതിയിലുള്ള ബ്ലോക്കുകളിലാണ് ചിത്രങ്ങള്‍ കാണിക്കുന്നത്. നിരവധി പേര്‍ക്ക് ഈ അപ്‌ഡേറ്റ് ലഭ്യമായി തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം.