Short Vartha - Malayalam News

ഗൂഗിള്‍ മാപ്പിലും സെര്‍ച്ചിലും പുതിയ ഫീച്ചറുകളുമായി ഗൂഗിള്‍

ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള ചാര്‍ജിങ് പോയിന്റുകള്‍ മാപ്പിലൂടെ കണ്ടുപിടിക്കാനുള്ള ഫീച്ചറുകളുള്‍പ്പടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഉപഭോക്താക്കളുടെ റിവ്യൂ അടിസ്ഥാനമാക്കി AIയുടെ സഹായത്തോടെ നിര്‍മിച്ച ചാര്‍ജിങ് സ്റ്റേഷന്റെ കൃത്യമായ ലൊക്കേഷനെ കുറിച്ചുള്ള വിശദമായ കുറിപ്പ് മാപ്പില്‍ ലഭ്യമാകുമെന്നാണ് പറയുന്നത്. ഇലക്ട്രിക് വാഹനങ്ങളിലെ ബാറ്ററി ചാര്‍ജ് നിരക്കിന്റെ അടിസ്ഥാനത്തില്‍ അടുത്തുള്ള ചാര്‍ജിങ് സ്റ്റേഷനുകള്‍ നിര്‍ദേശിക്കുന്ന ഫീച്ചറും അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.