Short Vartha - Malayalam News

ഗൂഗിളിന് മുന്നറിയിപ്പുമായി ഇലോണ്‍ മസ്‌ക്

US പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇടപെടുകയാണെങ്കില്‍ വലിയ പ്രശ്‌നം നേരിടേണ്ടി വരുമെന്നാണ് ഗൂഗിളിന് ഇലോണ്‍ മസ്‌ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഗൂഗിളില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് എന്ന് ടൈപ്പ് ചെയ്യുമ്പോള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ഡക്ക് എന്ന നിര്‍ദേശം വരുന്നുവെന്ന് കാണിക്കുന്ന സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചു കൊണ്ടാണ് മസ്‌ക് ഇക്കാര്യം പറഞ്ഞത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്ന സെര്‍ച്ചിന് ഗൂഗിളില്‍ വിലക്കുണ്ടെന്നും ഇത് തിരഞ്ഞെടുപ്പിലെ ഇടപെടല്‍ അല്ലേ എന്നും മസ്‌ക് വിമര്‍ശിച്ചു. ട്രംപ് അധികാരത്തിലെത്തിയാല്‍ ഉപദേശക സ്ഥാനം വരെ മസ്‌കിന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.