Short Vartha - Malayalam News

വെനസ്വേലയില്‍ 10 ദിവസത്തേക്ക് ‘എക്‌സിന്’ നിരോധനം

സാമൂഹ്യ മാധ്യമമായ എക്‌സിന് പത്ത് ദിവസത്തെ നിരോധനം ഏര്‍പ്പെടുത്തി വെനസ്വേല പ്രസിഡന്റ് നിക്കൊളാസ് മഡുറോ. വെറുപ്പ് പരത്തുന്നു എന്നാരോപിച്ചാണ് എക്‌സിനെതിരെ വെനസ്വേല ഗവണ്‍മെന്റ് നടപടി എടുത്തിരിക്കുന്നത്. ജൂലായ് 28ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിനെച്ചൊല്ലി ഇലോണ്‍ മസ്‌കും മഡുറോയും തമ്മിലുണ്ടായ വാഗ്വാദമാണ് നിരോധനം ഏര്‍പ്പെടുത്താന്‍ കാരണമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകല്‍. തിരഞ്ഞെടുപ്പില്‍ മഡുറോ ജയിച്ചെന്ന് അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വ്യക്തമായ വോട്ടുകണക്ക് പുറത്തുവിട്ടിട്ടില്ലെന്നും സ്വയംപ്രഖ്യാപിത സോഷ്യലിസ്റ്റ് ഏറ്റവും വലിയ തിരഞ്ഞെടുപ്പ് തട്ടിപ്പ് നടത്തിയിരിക്കുകയാണെന്നുമായിരുന്നു മസ്‌കിന്റെ ആരോപണം.