Short Vartha - Malayalam News

ഇലോണ്‍ മസ്‌കിന് കാബിനറ്റ് പദവി വാഗ്ദാനം ചെയ്ത് ട്രംപ്

നവംബറില്‍ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടാല്‍ ടെസ്‌ല CEO ഇലോണ്‍ മസ്‌കിന് കാബിനറ്റ് പദവിയോ വൈറ്റ് ഹൗസിലെ ഉപദേശക ചുമലയോ നല്‍കാന്‍ തയാറാണെന്ന് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതായാണ് റിപ്പോര്‍ട്ട്. ട്രംപിന്റെ ഈ പ്രഖ്യാപനത്തോട് മസ്‌ക് ഇതുവരെ പ്രതികരിച്ചിട്ടില്ല. താന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള 7500 ഡോളര്‍ ടാക്സ് ക്രെഡിറ്റ് അവസാനിക്കുന്നത് പരിഗണിക്കുമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാണ് ട്രംപ്.