Short Vartha - Malayalam News

നിരവധി ഫീച്ചറുകളുമായി ഇലോണ്‍ മസ്‌കിന്റെ എക്‌സ് ടിവി ആപ്പ്

സിനിമകളും മറ്റു പരിപാടികളും സ്ട്രീം ചെയ്യുന്ന ഇലോണ്‍ മസ്‌കിന്റെ OTT ആപ്ലിക്കേഷനായ എക്സ് ടിവി ആപ്പ് അവതരിപ്പിച്ചു. എക്സില്‍ പങ്കുവെച്ച ഒരു പോസ്റ്റിലാണ് മസ്‌ക് തന്റെ പുതിയ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചത്. ആന്‍ഡ്രോയിഡ്, LG, ആമസോണ്‍ ഫയര്‍ ടിവി, ഗൂഗിള്‍ ടിവി എന്നീ പ്ലാറ്റ്ഫോമുകളില്‍ എക്സ് ടിവിയുടെ ബീറ്റാ പതിപ്പ് ലഭ്യമാകും. എക്സ് സ്ട്രീം സര്‍വീസ് ടിവി എന്നതിന്റെ ചുരുക്കമാണ് എക്സ് ടിവി. തത്സമയ ടിവി ചാനലുകള്‍, സിനിമകള്‍, പാട്ടുകള്‍, വാര്‍ത്തകള്‍, കായിക വിനോദങ്ങള്‍, കാലാവസ്ഥ തുടങ്ങി ഒട്ടേറെ ഉള്ളടക്കങ്ങള്‍ എക്സ് ടിവി ആപ്പില്‍ ലഭിക്കും.