Short Vartha - Malayalam News

എക്സിന്റെ URL മാറ്റി ഇലോണ്‍ മസ്‌ക്

എക്സിന്റെ URL ഇനിമുതല്‍ x.com എന്നായിരിക്കും. ഇതുവരെ പ്ലാറ്റ്ഫോം ലഭിച്ചിരുന്നത് twitter.com എന്ന URLലാണ്. ട്വിറ്ററിന്റെ പേര് X എന്ന് പുനര്‍നാമകരണം ചെയ്യുന്നുവെന്ന് പ്രഖ്യാപിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് URLഉം മാറ്റിയിരിക്കുന്നത്. ട്വിറ്റര്‍ X ആയതോടെ നീല നിറത്തിലുള്ള യൂസര്‍ ഇന്റര്‍ഫെയ്സും പക്ഷിയുടെ രൂപമുള്ള ചിഹ്നവും വെരിഫിക്കേഷന്‍ അടക്കം മസ്‌ക് മാറ്റിയിരുന്നു.