Short Vartha - Malayalam News

xAIയുടെ ഗ്രോക്ക് AI ചാറ്റ്‌ബോട്ടിനായി സൂപ്പര്‍ കമ്പ്യൂട്ടര്‍ നിര്‍മിക്കാനുള്ള പദ്ധതിയുമായി മസ്‌ക്

ഗ്രോക്കിന്റെ ശക്തിയേറിയ ഭാവി പതിപ്പുകളുടെ നിര്‍മാണത്തിനും പ്രവര്‍ത്തനത്തിനും വേണ്ടിയാണ് സൂപ്പര്‍ കമ്പ്യൂട്ടര്‍ നിര്‍മിക്കാനൊരുങ്ങുന്നത്. 2025ന്റെ അവസാനത്തോടെ പദ്ധതി യാഥാര്‍ത്ഥ്യമാക്കാനാണ് മസ്‌കിന്റെ നീക്കം. ഒറാക്കിളുമായി സഹകരിച്ചാണ് സൂപ്പര്‍ കമ്പ്യൂട്ടര്‍ നിര്‍മിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 20000 എന്‍വിഡിയ H100 GPUകള്‍ ഉപയോഗിച്ചാണ് ഗ്രോക്ക് 2 മോഡലിന് പരിശീലനം നല്‍കിയതെന്നാണ് മസ്‌ക് പറയുന്നത്. ഓപ്പണ്‍ AIയെയും ഗൂഗിളിനെയും വെല്ലുവിളിച്ച് കഴിഞ്ഞ വര്‍ഷമാണ് മസ്‌ക് AI സ്റ്റാര്‍ട്ടപ്പായ xAIയ്ക്ക് തുടക്കമിട്ടത്.