Short Vartha - Malayalam News

എക്‌സിന് വിലക്കേര്‍പ്പെടുത്തി ബ്രസീല്‍ സുപ്രീംകോടതി

കോടതി ഉത്തരവുകള്‍ നടപ്പാക്കുകയും പിഴ അടക്കുകയും ചെയ്യും വരെ രാജ്യത്ത് എക്‌സിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ എക്‌സിന്റെ ഡസന്‍ കണക്കിന് അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്യാന്‍ ഏപ്രിലില്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. പുതിയ അഭിഭാഷകനെ നിയമിക്കാന്‍ കോടതി നിര്‍ദേശിച്ച സമയം അവസാനിച്ചതിനാലാണ് വിലക്കെന്ന് കോടതി വ്യക്തമാക്കി. മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റ് ഇന്റര്‍നെറ്റിന്റെ ബ്രസീലിലെ സേവനങ്ങളും കോടതി മരവിപ്പിച്ചിട്ടുണ്ട്.