Short Vartha - Malayalam News

കോപ്പ അമേരിക്ക: കൊളംബിയക്കെതിരെ സമനിലയില്‍ കുടുങ്ങി ബ്രസീല്‍

കോപ്പ അമേരിക്ക ഗ്രൂപ്പ് ഡി മത്സരത്തില്‍ കൊളംബിയക്കെതിരെ സമനില വഴങ്ങി ബ്രസീല്‍. ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം നേടി. ബ്രസീലിനായി റാഫീനയും കൊളംബിയക്കായി ഡാനിയല്‍ മുനോസിനുമാണ് വല കുലുക്കിയത്. ഇതോടെ ക്വാര്‍ട്ടറില്‍ ബ്രസീല്‍ ഉറുഗ്വെയെ നേരിടും. അതേസമയം പനാമയാണ് ക്വാര്‍ട്ടറില്‍ കൊളംബിയയുടെ എതിരാളികള്‍.