Short Vartha - Malayalam News

കോപ്പ അമേരിക്ക: ആദ്യ സെമിഫൈനൽ നാളെ

കോപ്പ അമേരിക്ക സെമിഫൈനലിന് നാളെ തുടക്കമാകും. നാളെ പുലർച്ചെ 5:30ന് നടക്കുന്ന ആദ്യ സെമിയിൽ അർജന്റീന കാനഡയെ നേരിടും. വ്യാഴാഴ്ച പുലർച്ചെ 5:30ന് നടക്കുന്ന രണ്ടാം സെമിയിൽ കൊളംബിയയും ഉറുഗ്വേയും ആണ് ഏറ്റുമുട്ടുക. ജൂലൈ 16 തിങ്കളാഴ്ചയാണ് ഫൈനൽ. കോപ്പ അമേരിക്ക കിരീടം നിലനിർത്തനാനാണ് മെസ്സിയുടെ നേതൃത്വത്തിലുള്ള അർജന്റീന ഇറങ്ങുന്നത്. കാനഡയ്ക്കെതിരായ സെമിയിൽ ഇക്വഡോറിനെതിരായ ക്വാർട്ടറിൽ നിന്ന് വ്യത്യസ്തമായി അർജന്റീനയുടെ പ്ലേയിങ് ഇലവണിൽ മധ്യനിരയിൽ മാറ്റം ഉണ്ടായേക്കും എന്നാണ് ടീം വൃത്തങ്ങളിൽ നിന്നുള്ള സൂചന. ആദ്യമായി കോപ്പ അമേരിക്കയിൽ എത്തുന്ന കാനഡ സെമിഫൈനലിലെത്തിയതും ശ്രദ്ധേയമാണ്.