Short Vartha - Malayalam News

കോപ്പ അമേരിക്ക: കാനഡയെ തകര്‍ത്ത് അര്‍ജന്റീന ഫൈനലില്‍

കാനഡയെ എതിരില്ലാത്തെ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്താണ് മെസ്സിപ്പട ഫൈനലില്‍ എത്തിയത്. ആദ്യ പകുതിയില്‍ ജൂലിയന്‍ അല്‍വാരസും രണ്ടാം പകുതിയില്‍ ലയണല്‍ മെസ്സിയുമാണ് അര്‍ജന്റീനയ്ക്കായി ഗോള്‍ നേടിയത്. 15ന് നടക്കുന്ന ഫൈനലില്‍ യുറഗ്വായ് കൊളംബിയ മത്സരത്തിലെ വിജയികളെയാകും നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന നേരിടുക. കഴിഞ്ഞതവണ ബ്രസീലിനെ തകര്‍ത്തായിരുന്നു അര്‍ജന്റീന കോപ്പ അമേരിക്ക ജേതാക്കളായത്.