Short Vartha - Malayalam News

കരാർ ലംഘനം: ഫുട്ബോൾ താരം അൻവർ അലിക്ക് നാല് മാസം വിലക്കും, പിഴയും

അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ ഇന്ത്യൻ ഫുട്ബോള്‍ താരം അൻവർ അലിയെ നാല് മാസത്തേക്ക് ക്ലബ്ബ് ഫുട്ബോളില്‍ നിന്ന് സസ്പെൻഡ് ചെയ്തു. കാലാവധി കഴിയുന്നതിന് മുന്നേ അൻവർ അലി 2024 ജൂലൈയിൽ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സുമായുള്ള കരാർ അവസാനിപ്പിച്ച്‌ ഡൽഹി FC യിലേക്ക് മടങ്ങി. തുടർന്ന് 24 മണിക്കൂര്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ അലി ട്രാന്‍സ്ഫര്‍ കരാറില്‍ ഈസ്റ്റ് ബംഗാളിലെത്തി. ഇത് നിയമലംഘനം ആണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി സ്വീകരിച്ചത്. കൂടാതെ ഡൽഹിയും, ഈസ്റ്റ് ബംഗാളും, അൻവർ അലിയും ചേർന്ന് 12.90 കോടി രൂപ പിഴയും നൽകണം. പിഴത്തുകയുടെ പകുതി അൻവർ അലിയാണ് നൽകേണ്ടത്. ഡൽഹി FC ക്കും, ഈസ്റ്റ് ബംഗാളിനും അടുത്ത രണ്ട് ട്രാൻസ്ഫർ വിൻഡോകളിൽ പുതിയ താരങ്ങളെ സൈൻ ചെയ്യുന്നതിന് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.