Short Vartha - Malayalam News

ബ്രസീലിയൻ വണ്ടർ കിഡ് എൻഡ്രിക്കിനെ ആരാധകർക്ക് മുന്നിൽ അവതരിപ്പിക്കാനൊരുങ്ങി റയൽ മാഡ്രിഡ്

ഫ്രാൻസ് നായകൻ കിലിയൻ എംബാപ്പെയ്ക്ക് പിന്നാലെ ഈ സീസണിൽ റയൽ മാഡ്രിഡ് ടീമിൽ എത്തിച്ച ബ്രസീലിൻ്റെ യുവതാരം എൻഡ്രിക്കിനെ ഈ മാസം 27ന് റയലിന്റെ ഹോം ഗ്രൗണ്ടായ സാൻ്റിയാഗോ ബെർണാബ്യൂവിൽ ആരാധകർക്ക് മുന്നിൽ ഔദ്യോഗികമായി അവതരിപ്പിക്കും. ബ്രസീൽ ക്ലബ്ബായ പാൽമിറാസിൽ നിന്ന് 38 മില്യൺ ഡോളറിനാണ് താരത്തെ റയൽ സ്വന്തമാക്കിയത്. അന്താരാഷ്ട്ര ഫുട്ബോളിൽ 10 മത്സരങ്ങളിൽ നിന്ന് ഈ 17 കാരൻ മൂന്ന് ഗോളുകൾ നേടിയിട്ടുണ്ട്. ബ്രസീൽ ടീമിൽ എൻഡ്രിക്കിന്റെ സഹതാരങ്ങളായ വിനീഷ്യസ് ജൂനിയറും റോഡ്രിഗോയും റയലിലാണ് ഉള്ളത്.