Short Vartha - Malayalam News

കോപ്പ അമേരിക്ക: ഉറുഗ്വെയും പനാമയും ക്വാര്‍ട്ടറില്‍

അവസാന ഗ്രൂപ്പ് മത്സരത്തില്‍ USനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് ഉറുഗ്വെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. 66ാം മിനിറ്റില്‍ മത്തിയാസ് ഒളിവെരയാണ് ഉറുഗ്വെയ്ക്കായി ഗോള്‍ നേടിയത്. ബൊളീവിയയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്താണ് പനാമ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. ജയത്തോടെ മൂന്ന് കളികളില്‍ രണ്ടും ജയിച്ച് ആറ് പോയിന്റോടെയാണ് പനാമ ക്വാര്‍ട്ടറിലെത്തിയിരിക്കുന്നത്.