Short Vartha - Malayalam News

യൂറോപ്പിലേയും ലാറ്റിൻ അമേരിക്കയിലേയും ഫുട്ബോൾ ചാമ്പ്യന്മാരെ അറിയാൻ കേവലം മണിക്കൂറുകൾ മാത്രം ബാക്കി

ആരാധകരെ ആവേശത്തിലാഴ്ത്തി യൂറോ കപ്പിന്റെയും കോപ്പ അമേരിക്കയുടെയും ഫൈനലുകൾ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ആരംഭിക്കും. അർധരാത്രി 12:30ന് നടക്കുന്ന യൂറോ കപ്പ് ഫൈനലിൽ സ്പെയിനും ഇംഗ്ലണ്ടും ആണ് ഏറ്റുമുട്ടുക. സ്പെയിൻ തങ്ങളുടെ നാലാം യൂറോ കിരീട നേട്ടം ലക്ഷ്യം വെച്ചിറങ്ങുമ്പോൾ ഇംഗ്ലണ്ട് തങ്ങളുടെ കന്നി യൂറോ കിരീടമാണ് ലക്ഷ്യമിടുന്നത്. പുലർച്ചെ 5:30ന് നടക്കുന്ന കോപ്പ അമേരിക്ക ഫൈനലിൽ അര്ജന്റീനയും കൊളംബിയയുമാണ് ഏറ്റുമുട്ടുക. 15 തവണയാണ് അര്ജന്റീന കോപ്പ അമേരിക്ക ജേതാക്കളായത്. അതേസമയം കൊളംബിയ 2001ൽ മെക്സിക്കോയെ പരാജയപ്പെടുത്തി തങ്ങളുടെ കന്നി കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കിയിരുന്നു.