Short Vartha - Malayalam News

യൂറോകപ്പ് കിരീടം ചൂടി സ്‌പെയിന്‍

യുവേഫ യൂറോകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളിന് വീഴ്ത്തിയാണ് സ്‌പെയിന്‍ കിരീടം ചൂടിയത്. നിക്കോ വില്ല്യംസും മികേല്‍ ഒയര്‍സവലും ആണ് സ്പെയിന് വേണ്ടി ഗോളുകള്‍ സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനായി കോള്‍ പാല്‍മറാണ് ഗോള്‍ നേടിയത്. സ്‌പെയിനിന്റെ നാലാമത്തെ യൂറോ കിരീടമാണിത്. ഒരു ഗോള്‍ പോലുമില്ലാതെ ആദ്യ പകുതി അവസാനിച്ചപ്പോള്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ സ്‌പെയിന്‍ ഗോള്‍ നേടുകയായിരുന്നു.