വെനിസ്വേലയപ്രതിപക്ഷ നേതാവ് എഡ്മുണ്ടോ ഗോണ്‍സാലസ് രാജ്യം വിട്ടു
ജൂലൈയില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചെന്ന് ആരോപിച്ച് വെനിസ്വേലന്‍ സര്‍ക്കാര്‍ ഗോണ്‍സാലസിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് രാജ്യം വിട്ടതെന്നാണ് സൂചന. ഗൂഢാലോചന, വ്യാജരേഖ ചമക്കല്‍ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തിയതിനെ തുടര്‍ന്ന് ജൂലൈ 30 മുതല്‍ ഗോണ്‍സാലസ് ഒളിവിലായിരുന്നു. ഗോണ്സാലസിന് അഭയം നല്‍കുമെന്ന് സ്പാനിഷ് വിദേശകാര്യ മന്ത്രി ജോസ് മാനുവല്‍ അല്‍ബാരസ് പറഞ്ഞു.
Related News
യൂറോകപ്പ് കിരീടം ചൂടി സ്പെയിന്
യുവേഫ യൂറോകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളിന് വീഴ്ത്തിയാണ് സ്പെയിന് കിരീടം ചൂടിയത്. നിക്കോ വില്ല്യംസും മികേല്‍ ഒയര്‍സവലും ആണ് സ്പെയിന് വേണ്ടി ഗോളുകള്‍ സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനായി കോള്‍ പാല്‍മറാണ് ഗോള്‍ നേടിയത്. സ്പെയിനിന്റെ നാലാമത്തെ യൂറോ കിരീടമാണിത്. ഒരു ഗോള്‍ പോലുമില്ലാതെ ആദ്യ പകുതി അവസാനിച്ചപ്പോള്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ സ്പെയിന് ഗോള്‍ നേടുകയായിരുന്നു.
യൂറോ കപ്പ് സെമി ഇന്ന്; സ്പെയിനും ഫ്രാന്‍സും നേര്‍ക്കുനേര്‍
യൂറോകപ്പ് ഫുട്ബോള്‍ ഫൈനല്‍ ലക്ഷ്യവുമായി സ്പെയിനും ഫ്രാന്‍സും ഇന്ന് നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. ഇന്ത്യന്‍സമയം രാത്രി പന്ത്രണ്ടരയ്ക്കാണ് മത്സരം. ക്വാര്‍ട്ടറില്‍ ജര്‍മനിയെ വീഴ്ത്തി സ്പെയിന് സെമിയിലെത്തിയപ്പോള്‍ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ പോര്‍ച്ചുഗലിനെ മറികടന്നാണ് ഫ്രാന്‍സ് സെമിയിലെത്തിയത്. സ്പെയിന് നാലാം കിരീടവും ഫ്രാന്‍സ് മൂന്നാം കീരീടവും ലക്ഷ്യമിട്ടാണ് ഇന്ന് കളത്തിലിറങ്ങുന്നത്.
പാലസ്തീനെ അംഗീകരിച്ച് മൂന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍
നോര്‍വേ, അയര്‍ലന്‍ഡ്, സ്പെയിന് എന്നി രാജ്യങ്ങളാണ് പാലസ്തീനെ ഒരു രാജ്യമായി അംഗീകരിച്ചത്. നടപടിയെ വിമര്‍ശിച്ച ഇസ്രയേല്‍ നോര്‍വേ, അയര്‍ലന്‍ഡ് എന്നി രാജ്യങ്ങളില്‍ നിന്നുള്ള തങ്ങളുടെ അംബാസിഡര്‍മാരെ തിരികെ വിളിച്ചു. നോര്‍വെയാണ് ആദ്യമായി പാലസ്തീനെ അംഗീകരിച്ചത്. ഒരു സ്വതന്ത്ര രാജ്യമായി മാറാന്‍ പാലസ്തീന് മൗലികമായ അവകാശമുണ്ടെന്ന് നോര്‍വെ പ്രധാനമന്ത്രി ജോനാസ് ഗഹര്‍ സ്റ്റോര്‍ പറഞ്ഞു.