Short Vartha - Malayalam News

പാലസ്തീനെ അംഗീകരിച്ച് മൂന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍

നോര്‍വേ, അയര്‍ലന്‍ഡ്, സ്പെയിന്‍ എന്നി രാജ്യങ്ങളാണ് പാലസ്തീനെ ഒരു രാജ്യമായി അംഗീകരിച്ചത്. നടപടിയെ വിമര്‍ശിച്ച ഇസ്രയേല്‍ നോര്‍വേ, അയര്‍ലന്‍ഡ് എന്നി രാജ്യങ്ങളില്‍ നിന്നുള്ള തങ്ങളുടെ അംബാസിഡര്‍മാരെ തിരികെ വിളിച്ചു. നോര്‍വെയാണ് ആദ്യമായി പാലസ്തീനെ അംഗീകരിച്ചത്. ഒരു സ്വതന്ത്ര രാജ്യമായി മാറാന്‍ പാലസ്തീന് മൗലികമായ അവകാശമുണ്ടെന്ന് നോര്‍വെ പ്രധാനമന്ത്രി ജോനാസ് ഗഹര്‍ സ്റ്റോര്‍ പറഞ്ഞു.