Short Vartha - Malayalam News

ഹമാസിന്റെ പുതിയ മേധാവിയായി യഹ്യ സിന്‍വറിനെ പ്രഖ്യാപിച്ചു

ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയയുടെ കൊലപാതകത്തെ തുടര്‍ന്നാണ് പുതിയ മേധാവിയായി യഹ്യ സിന്‍വറിനെ പ്രഖ്യാപിച്ചത്. ഇസ്രായേല്‍-ഹമാസ് യുദ്ധത്തിന് കാരണമായ ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനാണ് യഹ്യ. ഹമാസിന്റെ സൈനിക വിഭാഗമായ ഇസ്സദ്ദീന്‍ അല്‍ ഖസം തലവനായിരുന്ന 61കാരനായ സിന്‍വര്‍ 23 വര്‍ഷം ഇസ്രായേലില്‍ ജയിലിലായിരുന്നു.