Short Vartha - Malayalam News

വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ ഡ്രോണാക്രമണം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു

വെസ്റ്റ് ബാങ്കിലെ തുല്‍ക്കറെം നഗരത്തിനടുത്തുള്ള സെയ്തയില്‍ കാറിന് നേരെയാണ് ഇസ്രായേലിന്റെ വ്യോമാക്രമണം ഉണ്ടായത്. ഖാന്‍ യൂനിസിനടുത്ത് നടത്തിയ മറ്റൊരു ആക്രമണത്തില്‍ ഒരു കുട്ടിയും മൂന്ന് സ്ത്രീകളുമടക്കം അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഒരു മുന്നറിയിപ്പും ഇല്ലാതെയാണ് ഖാന്‍ യൂനുസില്‍ ആക്രമണം നടത്തിയതെന്നും മധ്യ ഗസയില്‍ നിന്ന് തുടര്‍ച്ചയായി ഉഗ്രസ്‌ഫോടന ശബ്ദം ഉയര്‍ന്നുവെന്നും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവര്‍ പറയുന്നു.