Short Vartha - Malayalam News

പാലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ച് അര്‍മേനിയ

വെള്ളിയാഴ്ചയാണ് പാലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചു കൊണ്ട് അര്‍മേനിയ പ്രസ്താവന പുറത്തിറക്കുന്നത്. ഇതോടെ പാലസ്തീനെ അംഗീകരിക്കുന്ന 149ാംമത്തെ രാജ്യമായി അര്‍മേനിയ മാറി. സിവിലയന്‍മാര്‍ക്കെതിരെ നടത്തുന്ന ആക്രമണങ്ങളെ അര്‍മേനിയ അംഗീകരിക്കുന്നില്ലെന്നും ബന്ദികളെ നിരുപാധികം വിട്ടയക്കാന്‍ ലോകരാജ്യങ്ങള്‍ ആഹ്വാനം ചെയ്യണമെന്നും അര്‍മേനിയ പ്രസ്താവനയിലൂടെ അറിയിച്ചു.