Short Vartha - Malayalam News

റഫയിലെ ടെന്റുകള്‍ക്ക് നേരെ വീണ്ടും ഇസ്രായേലിന്റെ ആക്രമണം

പാലസ്തീനികളെ താമസിപ്പിച്ചിരുന്ന ടെന്റുകള്‍ക്ക് നേരെ ഇസ്രായേല്‍ സേന നടത്തിയ ഷെല്ലാക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന് പിന്നാലെ ടെന്റിന് സമീപത്തുള്ള കെട്ടിട സമുച്ചയത്തിനും തീപിടിച്ചു. ഇതോടെ ഗസ്സയിലെ ആകെ മരണം 36,050 ആയി. അധിനിവേശ വെസ്റ്റ് ബാങ്കില്‍ പാലസ്തീനികളെ ഇസ്രായേല്‍ സേന അറസ്റ്റ് ചെയ്യുന്നതും തുടരുകയാണ്.