Short Vartha - Malayalam News

വടക്കന്‍ വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ ആക്രമണം; ആറ് പാലസ്തീനികള്‍ കൊല്ലപ്പെട്ടു

വടക്കന്‍ വെസ്റ്റ് ബാങ്കിലെ ജെനിന് വടക്ക് പടിഞ്ഞാറ് കാഫ്ര്‍ ദാന്‍ ഗ്രാമത്തിലേക്ക് ഇസ്രായേല്‍ സേന അതിക്രമിച്ചു കയറിയാണ് ആക്രമണം നടത്തിയത്. സായുധരായ നാലു പേരെയാണ് സൈന്യം വധിച്ചതെന്ന് പാലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആക്രമണം നടന്ന ജെനിന്‍ പ്രദേശത്ത് നാല് തോക്കുകള്‍ കണ്ടെത്തിയതായും ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് അറിയിച്ചു.