Short Vartha - Malayalam News

ഗസയിലെ സ്കൂളിൽ ഇസ്രായേൽ വ്യോമാക്രമണം; 22 പേർ കൊല്ലപ്പെട്ടു

ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ വടക്കൻ ഗസയിലെ സ്കൂളിൽ അഭയം തേടിയ 13 കുട്ടികളടക്കം 22 പേർ കൊല്ലപ്പെട്ടു. 30 പേർക്ക് പരിക്കേറ്റു. ഗസ നഗരത്തിന് സമീപമുള്ള സെയ്തൂൺ പ്രദേശത്തെ സ്കൂളിനു നേരെയാണ് ആക്രമണമുണ്ടായത്. സ്കൂൾ കെട്ടിടത്തിനുള്ളിൽ പ്രവർത്തിച്ചിരുന്ന ഹമാസിന്റെ "കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിനെയാണ്" ആക്രമണത്തിൽ ലക്ഷ്യമിട്ടതെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു. സ്കൂളുകളും, UN സൗകര്യങ്ങളും ഉൾപ്പെടെയുള്ള സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ ഹമാസ് സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നണ്ടെന്നും ആരോപിച്ചു.