Short Vartha - Malayalam News

നുസൈറത്ത് അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ഇസ്രായേല്‍ ആക്രമണം

ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റഫയുടെ കേന്ദ്ര ഭാഗത്ത് കെട്ടിടങ്ങള്‍ തകര്‍ക്കാന്‍ ഇസ്രായേല്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചതായി റിപ്പോര്‍ട്ട്. അതേസമയം ലബനാനില്‍ നിന്ന് വടക്കന്‍ ഇസ്രായേലിലേക്കും റോക്കറ്റ് ആക്രമണമുണ്ടായി. 250 ദിവസം പിന്നിട്ട ആക്രമണത്തില്‍ ഇതുവരെ 37,232 പേര്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.