Short Vartha - Malayalam News

ഗസയില്‍ അടിഞ്ഞുകൂടിയത് 4 കോടി ടണ്‍ യുദ്ധമാലിന്യം; നീക്കാന്‍ 15 വര്‍ഷം വേണമെന്ന് UN

ഗസയില്‍ അടിഞ്ഞുകൂടിയ നാല് കോടിയോളം ടണ്‍ വരുന്ന യുദ്ധമാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തനത്തിന് ഏകദേശം 400 കോടിയോളം രൂപ ചെലവ് വരുമെന്നുമാണ് UN പറയുന്നത്. UN പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഏകദേശം 1,37,297 കെട്ടിടങ്ങളാണ് ഗസയില്‍ തകര്‍ക്കപ്പെട്ടത്. മേയില്‍ ചേര്‍ന്ന UN ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ യോഗത്തിന്റെ അടിസ്ഥാനത്തില്‍ ഗസയില്‍ തകര്‍ന്ന പാര്‍പ്പിടങ്ങള്‍ വീണ്ടും നിര്‍മിച്ചുനല്‍കുന്നതിന് 4000 കോടിയോളം രൂപ ചെലവ് വരുമെന്നാണ് പറയുന്നത്. നാശനഷ്ടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കണക്കുകള്‍ ഇനിയും വ്യത്യാസപ്പെട്ടേക്കാനാണ് സാധ്യത. പുനര്‍നിര്‍മാണത്തിന് ഏറ്റവും കുറഞ്ഞത് 15 വര്‍ഷമെങ്കിലും സമയമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.