Short Vartha - Malayalam News

ഗസ വെടിനിര്‍ത്തല്‍ കരാര്‍; ചര്‍ച്ചകള്‍ക്കായി US സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇസ്രായേലില്‍

ഗസയിലെ ശാശ്വതമായ വെടിനിര്‍ത്തല്‍ കരാര്‍ ഉറപ്പിക്കുന്നതിനുള്ള 11 മണിക്കൂര്‍ ചര്‍ച്ചകള്‍ക്കായി US സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇസ്രയേലിലെത്തി. ഖത്തര്‍, ഈജിപ്റ്റ്് എന്നീ രാജ്യങ്ങളുടെ പിന്തുണയോടെയാണ് ബ്ലിങ്കന്റെ ഒത്തുതീര്‍പ്പ് ശ്രമം. 10 മാസമായി തുടരുന്ന സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടാക്കാനുള്ള അമേരിക്കയുടെ പുതിയ ശ്രമങ്ങളുടെ ഭാഗമായാണ് സന്ദര്‍ശനം. വെടിനിര്‍ത്തല്‍ കരാറില്‍ തീരുമാനമെടുക്കുമെന്നും ബന്ദികളെയും തടവുകാരെയും മോച്ചിപ്പിക്കാന്‍ ശ്രമിക്കുമെന്നും ബ്ലിങ്കന്‍ പറഞ്ഞു.